വേളി ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു; മന്ത്രി പി. രാജീവ് പ്ലാന്റ് സ്വിച്ച് ഓണ്‍ ചെയ്തു….

വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ട്രക്ക് ഫ്‌ലാഗ് ഒഫ് ചെയ്തു.
2020 ആഗസ്ത് ഒമ്പതിനാണ് അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ലെന്ന കാരണത്താല്‍ ഫാക്ടറി പൊടുന്നനെ അടച്ചു പൂട്ടിയത്.സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടന്നാണ് കമ്പനി തുറക്കുന്ന സാഹചര്യം ഉണ്ടായത്.
ഇഐസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് കെ ജെയിന്‍ അധ്യക്ഷനായി. എം എല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button