പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽസർക്കാർ അന്വേഷിക്കണമെന്ന് ഗവര്‍ണര്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പൊതുമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേട് ആണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിഷമം തോന്നുന്നു. സ്ത്രീകൾ സുരക്ഷിതരല്ലെന്ന ബോധം അവരിലുണ്ടെന്നും ആരിഫ് മുഹമ്മദ് പറഞ്ഞു. പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരാൾ ഉണ്ടെന്നത് ശരിയെങ്കിൽ അത് സർക്കാർ അന്വേഷിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 15 അംഗ പവര്‍ ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിന് കാരണമെന്ന് സംവിധായകൻ വിനയൻ പറഞ്ഞിരുന്നു.

Related Articles

Back to top button