ഇത്തവണത്തെ ഓണകിറ്റിൽ 13 ഇനങ്ങള്‍..ഓണം വാരാഘോഷം ഒഴിവാക്കി…

സംസ്ഥാനത്തെ എല്ലാ എവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കാളാകുന്ന ഈ സംരംഭത്തിന് 36 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൈവ പച്ചക്കറിയും ഓണം ഫെയറുകൾ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Back to top button