എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല..സുഹൃത്തുക്കൾക്ക് ഉണ്ടായതായി കേട്ടിട്ടുണ്ട്..എല്ലാവരെയും അടച്ചാക്ഷേപിക്കണ്ടതില്ലെന്ന് ഗ്രേസ് ആന്റണി…

ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് നടി ഗ്രേസ് ആന്റണി. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.ഓഡിഷന്‍ വഴിയാണ് ആദ്യസിനിമയിലേക്ക് താന്‍ എത്തിയതെന്നും ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു.

തുല്യവേതനം വേണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുന്‍നിര്‍ത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു താരത്തെ മുന്‍ നിര്‍ത്തി സിനിമ എടുത്താല്‍ അയാള്‍ക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിയ്ക്കാന്‍ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണമെന്നും നടി പറഞ്ഞു.ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്ലെറ്റില്‍ പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണന്നും നടി അഭിപ്രായപ്പെട്ടു.

Related Articles

Back to top button