കക്കാടംപൊയിൽ നിന്നു മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞു..പരിക്കേറ്റ യുവതി മരിച്ചു…

സ്ഥിരം അപകടമേഖലയായ കക്കാടംപൊയിൽ റോഡിൽ വീണ്ടും അപകടമരണം. കക്കാടംപൊയിലിൽ നിന്നു മലയിറങ്ങി വന്ന കാർആനക്കല്ലുംപാറ ജംക്‌ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു .കാറിലുണ്ടായിരുന്ന യുവതി മരിച്ചു.കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകൾ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്.കാർ ഓടിച്ചിരുന്ന ഓമശ്ശേരി തറോൽ മുഹസിൻ (23) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കലുങ്കിൽ ഇടിച്ചു തകർന്ന കാർ‌ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.പരുക്കേറ്റവരെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.

Related Articles

Back to top button