കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ അധിക സുരക്ഷ; അനുമതി നല്‍കി ആരോഗ്യമന്ത്രാലയം…
മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും 25 ശതമാനം അധിക സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കൊല്‍ക്കത്തയില്‍ ആര്‍ ജെ കര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമാകവെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.നിലവിലെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോകോളിന് പുറമെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള വ്യക്തിഗത അഭ്യര്‍ത്ഥനകളുടെ കൂടി അടിസ്ഥാനത്തില്‍ സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കേന്ദ്രം അറിയിക്കുന്നു.
ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം ശക്തമാണ്. മമത സര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ബഹുജന പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാഷ്ട്രപതിയെ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിശദീകരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ആനന്ദബോസ് നാളെ കൂടിക്കാഴ്ച നടത്തും.