റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അംഗീകരിക്കുന്നു,പക്ഷെ..ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ….
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സിനിമാതാരം ഷൈന്‍ ടോം ചാക്കോ. അതു പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും ഷൈന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയുടെ ഒപ്പവും എനിക്ക് നില്‍ക്കേണ്ടി വരും, പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പറയുന്ന പുരുഷന്റെ ഒപ്പവും എനിക്ക് നില്‍ക്കേണ്ടി വരും കാരണം പീഡിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലന്നും ഷൈന്‍ പറയുന്നു.
മലയാള സിനിമ മേഖലകളില്‍ നടന്നുവരുന്ന പലവിധത്തിലുള്ള ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം.