അടുത്ത മത്സരത്തിനൊരുങ്ങി നീരജ് ചോപ്ര….
ഒളിംപിക്സിന് പിന്നാലെ അടുത്ത മത്സരം പ്രഖ്യാപിച്ച് നീരജ് ചോപ്ര. വരുന്ന ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ മത്സരിക്കുമെന്നാണ് നീരജ് ചോപ്ര അറിയിച്ചത്. കൈ അകലെ സ്വര്‍ണം നഷ്ടമായെങ്കിലും പാരിസ് ഒളിംപിക്സില്‍ ചരിത്രം കുറിച്ചാണ് നീരജ് ചോപ്ര നാട്ടിലെത്തിയത്. തുടര്‍ച്ചയായ രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം. ഇപ്പോളിതാ ഈ മാസം 22ന് നടക്കുന്ന ലൊസാനെ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ജാവലിന്‍ താരം.