‘ആട്ടം’ തഴയപ്പെട്ടതിൽ പരാതിയില്ല….ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു…ആനന്ദ് ഏകർഷി…
സംസ്ഥാന അവാർഡ് നിർണയത്തിൽ ആട്ടം തഴയപ്പെട്ടതിൽ പ്രതികരിച്ച് സംവിധായകൻ ആനന്ദ് ഏകർഷി. അവാർഡ് കിട്ടാത്തതിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു എന്നതല്ലാതെ അവാർഡ് നിർണയത്തിൽ എന്തെങ്കിലും കളി നടന്നിട്ടുണ്ട് എന്ന ചർച്ചയിലേക്ക് പോകാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ജൂറിയുടെ തീരുമാനത്തെ തങ്ങൾ പരിപൂർണമായി അംഗീകരിക്കുന്നെന്നും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആനന്ദ് ഏകർഷി പറഞ്ഞു. 2022 ഡിസംബറിൽ സെൻസർ ചെയ്തതിനാൽ ആട്ടം കഴിഞ്ഞ വർഷത്തെ സ്റ്റേറ്റ് അവാർഡിലാണ് പരിഗണിക്കപ്പെട്ടത്. ദേശീയ പുരസ്കാരത്തിൽ മൂന്ന് അവാർഡുകൾ നേടിയ ആട്ടം സംസ്ഥാന പുരസ്കാരത്തിൽ തഴയപ്പെട്ടത് വാർത്തയായിരുന്നു.