മമത ബാനർജിക്കെതിരെ വധഭീഷണി..യുവാവ് പിടിയിൽ…
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വധഭീഷണി മുഴക്കിയ വിദ്യാർത്ഥി അറസ്റ്റിൽ. രണ്ടാം വർഷ ബികോം വിദ്യാർത്ഥിയെയാണ് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്.കൂടാതെ കൊൽക്കത്തയിൽ കൊലചെയ്യപ്പെട്ട യുവ ഡോക്ടറുടെ പേരും ചിത്രങ്ങളും പ്രതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതായും പരാതിയുണ്ട്.