പോഷകാഹാര പദ്ധതിയിലൂടെ സ്‌കൂളിൽ വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ചു..80 ഓളം കുട്ടികൾ ആശുപത്രിയിൽ…

പോഷകാഹാര പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ നിന്ന് വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച 80 കുട്ടികള്‍ ആശുപത്രിയിൽ.ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയുണ്ടായതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗര്‍ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗണ്‍സിലിന്റെ കീഴിലുള്ള സ്‌കൂളിലായിരുന്നു സംഭവം.ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ശര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ 257 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതില്‍ 153 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ . 80 പേരൊഴികെയുള്ള കുട്ടികളെ പ്രാഥമിക ചികില്‍സ നല്‍കി വീട്ടിലേക്ക് അയച്ചുവെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related Articles

Back to top button