ചംപയ് സോറൻ ഡൽഹിയിൽ..ബിജെപിയിലേക്ക് ചേരുമെന്ന് സൂചന…
ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടുണ്ട്.ഡൽഹിയിലെത്തിയ സോറൻ മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയാണ് ഡൽഹിയിലെത്തിയതെന്ന് ചംപയ് സോറൻ പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തതിനെ തുടർന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപയ് സോറൻ അധികാരത്തിലേറിയിരുന്നു.കേസില്‍ അഞ്ച് മാസത്തിന് ശേഷം ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറനെ മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നാണ് പറയുന്നത്.