സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ ബൈക്ക് അപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം….

സംസ്ഥനത്ത് രണ്ട് ജില്ലകളിലുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. പാലക്കാട്, തൃശ്ശൂർ ജില്ലകളിലുണ്ടായ ബൈക്ക് അപകടങ്ങളിലാണ് രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. പാലക്കാട് കുളപ്പുള്ളി പാതയിൽ കൂനത്തറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാവിലെ ഏഴരയോടെ കൂനത്തറ ആശാദീപം വളവിലാണ് അപകടം സംഭവിച്ചത്. തൃക്കടീരി കീഴൂർ സ്വദേശിയായ അഫ്സലാണ് മരിച്ചത് (30). മൃതദേഹം വാണിയംകുളത്തെ സ്വകാര്യം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂർ കാഞ്ഞാണിയിൽ ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അന്തിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ രവി ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തൃശൂർ തൃപ്രയാർ റൂട്ടിലോടുന്ന ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. പരിക്കേറ്റ രവിയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button