പയ്യന്നൂരിൽ കുടുംബശ്രീ കോഫി ബങ്കിന്‍റെ പൂട്ട് പൊളിച്ചത് രാധകൃഷ്ണൻ, മോഷ്ടിച്ചത് ബാങ്കിലടക്കാനുള്ള പണം,

പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു.കണ്ണൂർ പയ്യന്നൂരിലെ കുടുംബശ്രീ കോഫി ബങ്കിലെ മോഷണക്കേസിൽ പ്രതി പിടിയിൽ. അന്നൂർ സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലാണ് കോഫി ബങ്കിൽ മോഷണം നടന്നത്. പൂട്ട് പൊളിച്ച അകത്ത് കയറിയ മോഷ്ടാവ് ബാങ്ക് വായ്‌പ തിരിച്ചടവിനായി സൂക്ഷിച്ചിരുന്ന 8,000 രൂപയാണ് ഇയാൾ കവർന്നത്. രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ ശ്രമം ആദ്യം അറിഞ്ഞത്.പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ചിത്രലേഖ, എം.വിജി എന്നീ കുടുംബശ്രീ പ്രവർത്തകരാണ് സ്ഥാപനം നടത്തി വരുന്നത്. ചിത്രലേഖയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സമീപത്തെ നിരീക്ഷണ ക്യാമറകളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചാണ് പ്രതിയെ പിടി കൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി രാധാകൃഷ്ണനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button