അനാവശ്യ വിവാദം വേണ്ട..മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ലന്ന് ജൂറി അംഗം ബി പത്മകുമാർ…

മമ്മൂട്ടി ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി കേരളത്തിൽ നിന്നും അയച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം കൂടിയായ എം ബി പത്മകുമാർ.‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ‘മമ്മൂട്ടിക്ക് കിട്ടില്ല, ബിജെപി സർക്കാർ കൊടുക്കില്ല’ എന്നൊക്കെ ചർച്ച നടക്കുന്നത് മോശമാണെന്നും പത്മകുമാർ പറഞ്ഞു.

മമ്മൂട്ടി സിനിമകള്‍ അപേക്ഷിക്കാത്തതില്‍ തനിക്ക് വിഷമം ഉണ്ടായെന്നും പത്മകുമാർ പറഞ്ഞു. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും ഇത് പാടില്ലെന്നും പത്മകുമാർ പറഞ്ഞു. ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തില്‍ അവസാനഘട്ടത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഇന്ന് അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോള്‍ ഋഷഭ് ഷെട്ടിയായിരുന്നു മികച്ച നടനായത്. അദ്ദേഹത്തെ പ്രശംസിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന തരത്തില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം എത്തിയത്.

Related Articles

Back to top button