ഇടുക്കിയിൽ തോട്ടം തൊഴിലാളിയായ യുവതി കൊല്ലപ്പെട്ട നിലയിൽ.. വാരിയെല്ല് തകർന്ന നിലയിൽ…
ഇടുക്കി സേനാപതി വെങ്കലപ്പാറയിൽ തോട്ടം തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.മധ്യപ്രദേശ് സ്വദേശിനി വാസന്തി(41)യാണ് മരിച്ചത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ലമൂർ സിംഗ് ദുർവേ എന്നയാളെയാണ്പൊലീസ് കസ്റ്റഡിയിലെടുത്തത്.
മർദനമേറ്റാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ് സ്വദേശിയാണ് ലമൂർ സിംഗ് ദുർവേ. ഇയാളെ ഉടുമ്പൻചോല പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സേനാപതി വെങ്കലപാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ച് വഴക്കു കൂടി എന്ന് പൊലീസ് പറഞ്ഞു. ഇതേ തുടർന്നുള്ള മർദനത്തിൽ യുവതിയുടെ വാരിയെല്ല് തകർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.