വിനേഷ് ഫോഗട്ട് മരിച്ച് പോവുമെന്ന് വരെ കരുതി..മനസ്സ് തുറന്ന് കോച്ച്….
ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് തൊട്ട് മുമ്പ് ഭാരം കുറക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ കഠിന പ്രയത്‌നങ്ങളെ കുറിച്ച് മനസ്സ് തുറന്ന് കോച്ച് വോളർ അകോസ്. ഒരുവേള വിനേഷ് മരിച്ച് പോവുമെന്ന് വരെ കരുതിയതായി കോച്ച് പറയുന്നു.പോസ്റ്റ് ചർച്ചയായതോടെ പിൻവലിച്ചു. ‘സെമിക്ക് ശേഷം 2.7 കിലോഗ്രാം ഭാരം ഫോഗട്ടിന്റെ ശരീരത്തിൽ വർധിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം അവള്‍ നിര്‍ത്താതെ പരിശീലിച്ചു. പക്ഷെ ഒന്നരക്കിലോ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട സോനാ ബാത്തിന് ശേഷം അവളുടെ ശരീരത്തിൽ നിന്ന് ഒരു തുള്ളി വിയർപ്പ് പോലും പൊടിഞ്ഞില്ല. അർധ രാത്രി മുതൽ പുലർച്ചേ വരെ വിനേഷ് കാർഡിയോ മെഷീനുകളിൽ കഠിന പരീശീലനം തുടർന്നു. കുറഞ്ഞ വിശ്രമം മാത്രമാണ് അവൾ എടുത്ത് കൊണ്ടിരുന്നത്. ഇതിനിടെ ഫോഗട്ട് തളർന്ന് വീണു. അവളെ എഴുന്നേൽപ്പിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടു.
പിന്നീട് ഒരു മണിക്കൂർ കൂടെ സോനാ ബാത്തിലേർപ്പെട്ടു. ഈ സംഭവം നാടകീയമാക്കാൻ ഞാൻ ബോധപൂർവം എഴുതുകയല്ല. ഒരുവേള അവൾ മരിച്ച് പോയാലോ എന്ന് പോലും ഞാൻ കരുതി എന്നും കോച്ച് കുറിച്ചു. പോസ്റ്റ് വാർത്തയായതോടെ പിൻവലിച്ചു.