‘ജേതാക്കൾക്ക് അഭിനന്ദനങ്ങൾ’..പുരസ്കാരം നേടിയ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടി…

സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനക്കുറിപ്പ് പങ്കുവെച്ചത്. ‘ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 70ാംമത് ദേശീയ പുരസ്കാരവും, 54ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമാണ് ഇന്ന് പ്രഖ്യാപിച്ചത്.പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു. പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണമറിയിച്ച് അദ്ദേഹം രം​ഗത്തെത്തിയത്.

Related Articles

Back to top button