കാതലിലെ മമ്മൂട്ടിയെ മറികടന്ന് പൃഥ്വിരാജ് അവാര്‍ഡ് നേടിയതെങ്ങനെ…

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൃഥ്വിരാജിന്. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് അവാര്‍ഡ്. പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധത്തിലാണ് പൃഥ്വിരാജിനെ അവാര്‍ഡുകള്‍ തേടിയെത്തിയത്. കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്‍കാരം നടൻ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.

ശരീരഭാരം കുറച്ച നടൻ പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തായതപ്പോഴേ ആടുജീവിതം പ്രതീക്ഷ ഉയര്‍ത്തി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പൃഥ്വിരാജിന്റെ ആടുജീവിതം കളക്ഷനിലും കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി പൃഥ്വിരാജ് ബ്ലസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.


സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് ആടുജീവിതം സിനിമയില്‍ നടത്തിയത് എന്ന് അഭിപ്രായങ്ങള്‍ ഉണ്ടായി. ജൂറിയും ആ അഭിപ്രായങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തൻമയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറിയും അഭിപ്രായപ്പെട്ടിരിക്കുന്നത്. 1,00,000 രൂപയും ശില്‍പവും പ്രശസ്‍തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.

Related Articles

Back to top button