തലസ്ഥാനത്തെ ഗുണ്ടാകൊലപാതകം…പ്രതികളായ സഹോദരങ്ങൾക്കായി തിരച്ചിൽ ശക്തം….

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട പട്ടികയിലുള്ള ഷിബിലി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബീമാപ്പള്ളി സ്വദേശി ഷിബിലിയെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതികളെന്ന് കരുതുന്ന സഹോദരങ്ങള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 20 മോഷണ കേസും അടിപിടിക്കേസും ഉള്‍പ്പെടെ 30 ലധികം കേസിലെ പ്രതിയാണ് ഷിബിലി. പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ഷിബിലിയുമായി പ്രദേശവാസികളും മുൻ സുഹൃത്തുക്കളുമായി ഇനാദ്, ഹിജാസും രാത്രി 9 മണിക്ക് ബീമാപ്പള്ളി ടൗണിൽ വച്ച് ഏറ്റമുട്ടലുണ്ടായി.
അതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രാത്രി പതിനൊന്നരയോടെ വീട്ടിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കടന്നിരുന്നത്. ഹിജാസ് സഹോജരൻ ഇനാദ് എന്നിവര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ വിഴിഞ്ഞത്തെത്തി ഒരാളോട് കൊലപതാകം നടത്തിയ കാര്യം പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.

Related Articles

Back to top button