അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും..ഡ്രജ്ജർ എത്തിക്കാനുള്ള നീക്കം വേഗത്തിലാക്കി…
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. നദിയിൽ മണ്ണടിഞ്ഞ് കിടക്കുന്നതാണ് പ്രതിസന്ധിയെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രജ്ജർ എത്തിക്കാനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.ലോറിയിലെ കയർ കണ്ട സ്ഥലത്ത് തന്നെ ലോറിയുമുണ്ടാവുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പക്ഷെ അടിഞ്ഞ് കിടക്കുന്ന മണ്ണും മരവുമെല്ലാം മാറ്റി ലോറിയിലേക്കെത്താൻ യന്ത്രസഹായമില്ലാതെ സാധിക്കില്ല.
അതിനാൽ ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കാൻ കർണാടക സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട് . ഡ്രജ്ജർ അയക്കും മുൻപായി വിവര ശേഖരണം നടത്തുകയാണെന്ന് ഗോവാ തുറമുഖ വകുപ്പ് മന്ത്രി അലക്സ് സെക്വേര അറിയിച്ചു.തിങ്കളാഴ്ചയോടെ ഡ്രജ്ജർ എത്തുമെന്നാണ് പ്രതീക്ഷ