അമിതവേ​ഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു..പോത്തൻകോട് യുവാവിന് ദാരുണാന്ത്യം…

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചുതറിപ്പിക്കുകയായിരുന്നു.വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

Related Articles

Back to top button