ടോൾ ഗേറ്റിനടുത്ത് ഓട്ടോ തടഞ്ഞു….വാഹനം പരിശോധിച്ചപ്പോൾ കിട്ടിയത് 3 കിലോ കഞ്ചാവ്….

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ വിൽപ്പന നടത്താനായി കഞ്ചാവ് എത്തിക്കുന്നതിനിടയിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിൽ അഴകിയ മണ്ഡപം ചെമ്പൻവിള സ്വദേശി ഫ്രാൻസിസ് ഡെൽസൺ (33) അരൾവായ് മൊഴി വടക്കേ തെരുവിലെ ഡെന്നീസ് (40) എന്നിവരെയാണ് കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ ടീം സംഘം പിടികൂടിയത്.
നാങ്കുനേരി ടോൾ ഗേറ്റിൽ വച്ചാണ് എസ്ഐ മഹേശ്വര രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.

Related Articles

Back to top button