കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം..വരുന്നത് അതിശക്ത മഴ..11 ജില്ലകളിൽ മുന്നറിയിപ്പ്…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിര്‍ദേശം. കേരള തീരത്ത് കടലാക്രമണ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.