ലക്ഷങ്ങൾ വിലവരുന്ന വൈദ്യുതി കമ്പികള്‍ മോഷ്ടിച്ചു..കെഎസ്ഇബി ജീവനക്കാർ പിടിയിൽ…
പത്തനംതിട്ട റാന്നിയിൽ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ. വാസു,രതീഷ് എന്നീ ജീവനക്കാരാണ് പിടിയിലായത്.റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ പ്രതികൾ മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിഫോമും തൊപ്പിയുമിട്ടാണ് ഇവര്‍ പഴയ വൈദ്യുതി കമ്പികള്‍ മാറ്റിയത് എന്നാണ് വിവരം .