ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം..ഒരാള്‍ക്ക് ദാരുണാന്ത്യം…

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപൂര മേഖലയിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്.മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു.

ഈ മാസം ആദ്യം ജമ്മുകശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലും മേഘവിസ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശ്രീനഗര്‍ ലേ ദേശീയ പാത അടക്കം 190 ലധികം റോഡുകള്‍ അടക്കേണ്ട സാഹചര്യവം ഉണ്ടായിരുന്നു.

Related Articles

Back to top button