വിവാഹാഭ്യർത്ഥന നിരസിച്ചു..14കാരിയെ തട്ടിക്കൊണ്ട് പോയി കൊന്നു….

14 കാരിയെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ചതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി യുവാവ്. യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി 14കാരി തട്ടിക്കൊണ്ട് പോയത്. ബിഹാറിലെ മുസാഫർപൂരിലായിരുന്നു സംഭവം. സഞ്ജയ് റായ് എന്ന യുവാവാണ് കുട്ടിയെ കൊലചെയ്തത്.

നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താൽപര്യവുമായി ഇയാൾ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ താൽപര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് 14കാരിയെ പ്രതി തട്ടികൊണ്ട് പോയത്. കുളത്തിലാണ് 14കാരിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. നിരവധി തവണ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം കൈകളും കാലും കെട്ടി 14കാരിയെ കുളത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പരാതി.

Related Articles

Back to top button