പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചു..പരാതി നൽകി പിതാവ്…

കണ്ണൂർ: പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി.കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി.പാനൂർ ബസ്സ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം നടന്നത്.ആളുകൾ നോക്കി നിൽക്കെ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദിക്കുക ആയിരുന്നു. മുഖത്തും ശരീരത്തിന് പുറത്തും പരിക്കേറ്റ വിദ്യാർത്ഥി പാനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നടന്ന റാഗിംഗിന്‍റെ തുടർച്ചയാണ് ആക്രമണമെന്ന് വിദ്യാർത്ഥി ആരോപിച്ചു.നേരത്തെ റാഗിംഗ് നടത്തിയതിന് സസ്പെൻഷനിലായ പ്ലസ്ടു വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Related Articles

Back to top button