ജനനേന്ദ്രിയം മുറിച്ചത് ലൈംഗിക അതിക്രമം ചെറുക്കാന്‍.. 7 വർഷത്തിന് ശേഷം ഗംഗേശാനന്ദയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്….

ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നൽകി. ലൈംഗിക അതിക്രമം ചെറുക്കാനാണ് ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുള്ളത്.സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെണ്‍കുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകും.

2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. ഗംഗേശാനന്ദ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥിനി സ്വയരക്ഷക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് പരാതി. എന്നാല്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്തിലാണെന്നും പെണ്‍കുട്ടി പിന്നീട് കോടതിയില്‍ മൊഴി നല്‍കി. ഇതോടെയാണ് ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് നല്‍കിയത്.

Related Articles

Back to top button