പാകിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും; സ്ഥിരീകരിച്ച് പി സി ബി

ക്രിക്കറ്റ് ആരാധകരുടെ വികാരം മനസിലാക്കുന്നുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതർ പ്രതികരിച്ചു.പാകിസ്ഥാനും ബം​ഗ്ലാദേശും തമ്മിൽ ഓ​ഗസ്റ്റ് 30ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കുക. ഓ​ഗസ്റ്റ് 21 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക.ക്രിക്കറ്റ് ആരാധകരുടെ വികാരം മനസിലാക്കുന്നുവെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധികൃതർ പ്രതികരിച്ചു. താരങ്ങൾക്ക് പ്രോത്സാഹനവും ആവേശവും നൽകുന്നത് ആരാധകരാണ്. എങ്കിലും ആരാധകരുടെ ആരോ​ഗ്യമാണ് ഇപ്പോൾ പ്രധാനമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.പാക് ബോർഡിന്റെ തീരുമാനം വന്നതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചു. നിലവിൽ ടിക്കറ്റ് എടുത്തവർക്കെല്ലാം പണം തിരികെ ലഭിക്കുമെന്നും പാക് ക്രിക്കറ്റ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button