ത്രിപുരയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൂത്തുവാരി ബിജെപി…
ത്രിപുരയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി. ജില്ലാ കൗൺസിൽ, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി ബഹുഭൂരിപക്ഷം സീറ്റുകളും പിടിച്ചു. ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.
എട്ട് ജില്ലാ കൗൺസിലിലേക്കുള്ള 116 സീറ്റുകളിൽ 113 ഇടത്തും ബിജെപി ജയിച്ചു. രണ്ടിടങ്ങളിൽ കോൺഗ്രസും ഒരിടത്ത് സിപിഐഎമ്മും ജയിച്ചു. 35 പഞ്ചായത്ത് സമിതികളിലേക്കായി 423 സീറ്റുകളിലായിരുന്നു മത്സരം. ഇതിൽ 405 ഇടത്തും ബിജെപി ജയിച്ചു. എട്ടിടത്ത് കോൺഗ്രസും ഏഴിടത്ത് സിപിഐഎമ്മും ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.