അര്‍ജുന്‍ ദൗത്യം: കര്‍ണാടകയില്‍ നിര്‍ണായക യോഗം.കാര്‍വാറിലാണ് നിര്‍ണായക യോഗം നടക്കുന്നത്.
അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പി, എന്‍ഡിആര്‍എഫ്, നാവിക സേന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
തിരച്ചിൽ അനിശ്‌ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു.