വയനാടിന് കൈതാങ്ങായി ധനുഷും..താരം നൽകിയ തുക എത്രയെന്നോ?..
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം ധനുഷ്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം 25 ലക്ഷം രൂപ സംഭാവന ചെയ്തതായി റിപ്പോർട്ട്.
ചലച്ചിത്ര നിർമ്മാതാവും നടനുമായ സുബ്രഹ്മണ്യം ശിവ തന്‍റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വാർത്ത പങ്കുവെച്ചത്. “ഞങ്ങളുടെ പ്രിയപ്പെട്ട ധനുഷ് വയനാട് പ്രളയ ദുരിതാശ്വാസത്തിന് പിന്തുണ അറിയിക്കുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ സംഭാവന ചെയ്തു” അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നു.