മഴ മുന്നറിയിപ്പിൽ മാറ്റം…2 ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരും…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഓറഞ്ച് അലർട്ട് തുടരും. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്.