വയനാട് ദുരന്തം: ജനകീയ തിരച്ചിൽ ഞായറാഴ്ചയും തുടരും
ദുരന്തബാധിത പ്രദേശങ്ങളിൽ ജനകീയ തിരച്ചിൽ ഞായറാഴ്ചയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചിൽ. ക്യാമ്പിലുള്ളവരിൽ സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്തിയാകും തിരച്ചിൽ.
പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തിരച്ചിൽ ആരംഭിക്കും. രാവിലെ ഒമ്പതു മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തിരച്ചിലിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണിത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തിരച്ചിൽനടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.