കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (KGOF) സ്ഥാപകദിനം ആചരിച്ചു
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (KGOF) ആലപ്പുഴ ജില്ലാകമ്മിറ്റി 29-ാമത് സ്ഥാപകദിനം വയനാട് ദുരന്തത്തിൻ്റെ പഞ്ചാത്തലത്തിൽ ലളിതമായി ആചരിച്ചു. KGOF ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സ. രതീഷ്ബാബു പതാകയുയർത്തി. സാധാരണയായി സ്ഥാപക ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും, സെമിനാറുകളും മറ്റും നടത്തുന്നതിനു പകരം ഇത്തവണ വയനാട് മുണ്ടക്കൈ , ചൂരൽമല ദുരന്തത്തിനിരയാവരുടെ പുനരധിവാസത്തിനും മറ്റുമായി സംഘടന 14 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൃഷി മന്ത്രി ബഹു. ശ്രീ.പ്രസാദ് മുഖേന കൈമാറുകയാണെന്നും അതിനാൽ സ്ഥാപകദിനം ലളിതമായ ചടങ്ങുകളോടെയാണ് നടത്തുന്നതെന്നും സ. രതീഷ്ബാബു പറഞ്ഞു സംസ്ഥാന കമ്മിറ്റിയംഗം സ. കൃഷ്ണരാജ് , ജോ. സെക്രട്ടറി സ. ശ്രീജിത്ത് എന്നിവർ സ്ഥാപക ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സംഘടന മുന്നോട്ടു വെക്കുന്ന ആശയത്തെ പറ്റിയും സമീപകാലത്ത് ഏറ്റെടുത്ത് വിജയിപ്പിച്ച ന്യായമായ സമരങ്ങളെക്കുറിച്ചും ഓർമ്മപ്പെടുത്തി. സ. ഹരികൃഷ്ണൻ, സ. ബസീല എന്നിവർ സംസാരിച്ചു.