കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി….
തിരുവനന്തപുരം തുമ്പയിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ തുമ്പ രാജീവ് ഗാന്ധിനഗറിനു സമീപം കരയ്ക്കടിയുകയായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യൻ ആൽബിയെ(47) കാണാതായത്.തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്‍മെൻ്റും തീരദേശ പൊലീസും ചേര്‍ന്ന് തിരച്ചിൽ നടത്തിയെങ്കിലും സെബാസ്റ്റ്യനെ കണ്ടെത്താനായിരുന്നില്ല.