കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പാലിയോട് ആഴാങ്കുളം ഭാഗത്ത് തെരച്ചില്‍ ശക്തമാക്കി…

വെള്ളറട: നാട്ടുകാർ കടുവയെ കണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട് ആഴാംകുളം ഭാഗത്ത് റാപ്പിഡ് ഫോഴ്‌സ്, വനം വകുപ്പ്, പോലീസ് സംഘാംഗങ്ങൾ പരിശോധന ശക്തമാക്കി. കടുവയുടെതെന്ന് കരുതുന്ന കാല്‍പാദം കണ്ടെത്തിയിട്ടുണ്ട്.തുടർന്നുള്ള തെളിവെടുപ്പുകള്‍ പോലീസ് ശക്തമാക്കി യിട്ടുണ്ട്. ആഴാംകുളം ഭാഗത്ത് ക്വാറിയും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശമായതുകൊണ്ട് തിരച്ചില്‍ അതീവ ദുഷ്‌കരമാണ്. പ്രദേശവാസികളും പോലീസ് സംഘവും വനം വകുപ്പും ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിയെങ്കി ലും കടുവയെ കണ്ടെത്താ ന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ ആരംഭിച്ച തെരച്ചില്‍ വൈകുന്നേരം വരെയും നീണ്ടു. വീണ്ടും കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും കൂട് സ്ഥാപിക്കാനുള്ള ക്രമീകരണം ചെയ്യാമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രണ്ട് ദിവസങ്ങളായി നാട്ടുകാര്‍ ഭീതിയിലാണ്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയയ്ക്കാനും, ക്ഷീരകര്‍ഷകരുടെ ആടുമാടുകളെ പുറത്തിറക്കി വിടാനും ഭയക്കുകയാണ്.

Related Articles

Back to top button