വയനാടിന് പുറമെ മറ്റ് മൂന്ന് ജില്ലകളിൽ കൂടി പ്രകമ്പനം..അസാധാരണ ശബ്ദം കേട്ടത് ഏതാണ്ട് ഒരേസമയത്ത്….

വയനാടിന് പുറമെ കോഴിക്കോട്,മലപ്പുറം,പാലക്കാട് ജില്ലകളിലും മുഴക്കവും അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ. രാവിലെ 10.15ഓടെയാണ് സംഭവമുണ്ടായത്. അസാധാരണമായ ശബ്ദത്തിനൊപ്പം ഭൂമിയ്ക്ക് വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.എന്തോ എടുത്തിടുന്ന പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചിട്ടുണ്ട്. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു. ഉരുള്‍പൊട്ടലിന് ശേഷം ഭൂമിക്ക് അടിയിലെ പാളികള്‍ക്ക് സ്ഥാനചലനം ഉണ്ടാകാറുണ്ട്. അവ പൂര്‍വസ്ഥിതിയിലാകുന്ന പ്രതിഭാസമാകാം ഉണ്ടായിട്ടുള്ളതെന്നും ഒ പി മിശ്ര പറഞ്ഞു.

Related Articles

Back to top button