മോഹൻലാലിനെതിരെയുള്ള പരാമർശം.. മകൻ പറഞ്ഞതിൽ തെറ്റില്ല.. പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചു അജു അലക്സിന്റെ അമ്മ…
സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് പൊലീസിനെതിരെ പരാതിയുമായി യുട്യൂബർ അജു അലക്സിന്റെ അമ്മ. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറഞ്ഞു. മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും അമ്മ മേഴ്സി പറഞ്ഞു.
മകന്റെ അറസ്റ്റിൽ പൊലീസിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അമ്മ മേഴ്സി പരാതി നൽകി. അതേസമയം, കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം ചെകുത്താനുമായി മടങ്ങി. ചെകുത്താന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.