വയനാട്ടിൽ ഉണ്ടായത് ഭൂചലനമല്ല.. സ്ഥിരീകരിച്ച് നാഷനല്‍ സീസ്മോളജി സെന്‍റര്‍…

കേരളത്തില്‍ ഒരിടത്തും ഭൂകമ്പം ഉണ്ടായിട്ടില്ലെന്ന് നാഷനല്‍ സീസ്മോളജി സെന്‍റര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. വയനാട്ടിലെ മറ്റു ജില്ലകളിലോ ഉണ്ടായെന്ന് പറയപ്പെടുന്ന പ്രകമ്പനം ഉരുള്‍പൊട്ടലിനുശേഷമുണ്ടാകുന്ന ഭൂമി പാളികളുടെ നീക്കമാണെന്നും സെന്‍റര്‍ അധികൃതര്‍ വ്യക്തമാക്കി. ഭൂമി പാളികളുടെ നീക്കത്തിനിടയില്‍ കുലുക്കവും ശബ്ദവും ഉണ്ടാകുമെന്നും ഇത് സ്വഭാവികമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലെവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. 24മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ ജിയോളജി സര്‍വേ ഓഫ് ഇന്ത്യ സംഘമെത്തി പരിശോധന നടത്തുകയാണ്. ചൂരല്‍മലയില്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്. പ്രകമ്പനം ഉണ്ടായ സാഹചര്യത്തിലാണ് പരിശോധന.

Related Articles

Back to top button