ബംഗ്ലാദേശ് കലാപം.. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തും മകൻ സജീബ് വസീദ്…

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്ത് മടങ്ങിയെത്തുമെന്ന് മകൻ സജീബ് വസീദ്. നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എത്ര ദിവസം ഇന്ത്യയിൽ തുടരുമെന്ന്കേന്ദ്ര സർക്കാർ അറിയിച്ചിട്ടില്ല. ഹസീനയുടെ മകൻ അമേരിക്കയിലാണുള്ളത്.

സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിൽ മുന്നൂറോളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഹസീനയ്ക്ക് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിടേണ്ടിവന്നു. ശേഷം രൂപീകരിച്ച ഇടക്കാല സർക്കാരിൽ ഹസീനയുടെ അവാമി ലീഗിന് സ്ഥാനമില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവാമി ലീഗ് മത്സരിക്കുമെന്നും ജയ സാധ്യതയുണ്ടെന്നും മകൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button