മെഡൽ നേടിയതിൽ അഭിമാനം….നദീമിൻ്റെ സ്വണ നേട്ടം ദൈവത്തിൻ്റെ തീരുമാനം…നീരജ് ചോപ്ര..
ഒളിംപിക്സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം . രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം അർഷദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. മികച്ച പ്രകടനം നടത്തിയ നദീമിന് അഭിനന്ദിച്ച താരം തനിക്ക് രാജ്യത്തിനായി ഇനിയുമേറെ നേടാനുണ്ടെന്നും പറഞ്ഞു.
അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ താനും 90 മീറ്റർ മറികടക്കുമെന്ന് കരുതിയതാണ്. എന്നാൽ ഫൗളുകൾ കാരണമാണ് അത് സാധിക്കാതെ പോയത്. ഇനിയും അവസരമുണ്ടെന്നാണ് വിശ്വാസം. തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ ഏറ്റവും മികച്ച ഇന്ത്യൻ അത്ലറ്റായി താൻ മാറിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.