ജ്വല്ലറിയുടമയിൽ നിന്ന് 20 ലക്ഷം കൈക്കൂലി…..ഇഡി ഉദ്യോ​ഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു…

ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസി. ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അസി. ഡയറക്ടർ സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ആഗസ്റ്റ് 3, 4 തീയതികളിൽ ഇഡി വിപുൽ ഹരീഷ് തക്കർ എന്നയാളുടെ ജ്വല്ലറിയിൽ പരിശോധന നടത്തിയിരുന്നു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ തക്കറിൻ്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ സന്ദീപ് സിംഗ് യാദവ് ഭീഷണിപ്പെടുത്തി. തർക്കത്തിനൊടുവിൽ 20 ലക്ഷം നൽകിയാൽ മതിയെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

Related Articles

Back to top button