സാമ്പത്തിക തട്ടിപ്പ് കേസ്..സഹോദരങ്ങളായ വനിതാ പൊലീസ് ഓഫീസർമാർക്കെതിരെ കേസ്….

തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ കേസ്. വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെ സംഗീത, സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും സഹോദരങ്ങളാണ്. കാടായികോണം സ്വദേശി ആതിരയുടെ പരാതിയിൽ പോത്തൻകോട് പൊലീസാണ് കേസെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസിനായി ആതിരയുടെ ഭർത്താവിൽ നിന്നും ഇവർ ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഗുണ്ടയായ ഗുണ്ടുകാട് സാബുവിനെ കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

ഗുണ്ടുകാട് സാബു, വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, സഹോദരി തൃശൂർ വനിതാസെല്ലിൽ ജോലി ചെയ്യുന്ന സുനിത, ഇവരുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നി വർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാരസെല്ലിലും എസ്‌പിക്കും ഉൾപ്പെടെ ഇവർ പരാതികൾ നൽകിയിരുന്നു.

Related Articles

Back to top button