ഇന്ത്യക്ക് വെങ്കലം..ശ്രീജേഷിന്റെ മടക്കം മെഡലോടെ….

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം. വാശിയേറിയ പോരാട്ടത്തില്‍ സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. പാരിസിൽ ഇന്ത്യയുടെ നാലാം മെഡലാണിത്. ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലം.30, 33 മിനിറ്റുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്.

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വെങ്കലമാണിത്. കഴിഞ്ഞ തവണ ടോക്കിയോയിൽ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം വെങ്കലം നേടിയിരുന്നു.

Related Articles

Back to top button