പട്ടാപകൽ മൊബൈല്‍ ഷോപ്പില്‍ കവർച്ച.. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം…

കണ്ണൂര്‍ ചെറുപുഴ ടൗണിലെ മൊബൈല്‍ ഷോപ്പില്‍ നിന്ന് പകല്‍സമയം മൊബൈല്‍ ഫോണ്‍ കവർച്ച. മാതമംഗലം സ്വദേശി പി സുജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ക്യൂവണ്‍ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ഫോൺ വാങ്ങാനെന്ന വ്യാജേന എത്തിയാള്‍ ഇരുപതിനായിരം രൂപ വരുന്ന പുതിയ ഫോണ്‍ കൈക്കലാക്കി കടന്നുകളഞ്ഞത്.

ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് കണക്കെടുത്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ കളവുപോയത് കട ഉടമസ്ഥന് മനസിലായത്. കടയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ചെറുപുഴ പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓരോ ഫോണിനെ കുറിച്ചും മോഷ്ടാവ് ചോദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ഒരു പുതിയ ഫോണിന്‍റെ ബോക്സ് കുറെ നേരം കൈയില്‍ പിടിച്ച് സ്പെസിഫിക്കേഷനുകള്‍ എല്ലാം വായിച്ച് നോക്കുന്നത് പോലെ അഭിനയിച്ച് നിന്നു. തുടര്‍ന്ന് കടക്കാരന്‍റെ ശ്രദ്ധ മറ്റ് കസ്റ്റമേഴ്സിലേക്ക് തിരിഞ്ഞതോടെ ആദ്യം കടയുടെ ഒരു സൈഡിലേക്ക് മാറി നിന്നു. ഇതിന് ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി മുങ്ങുകയായിരുന്നു. സിസിടിവിയില്‍ മോഷ്ടാവിന്‍റെ സകല നീക്കങ്ങളും പതിഞ്ഞിട്ടുണ്ട്.

Related Articles

Back to top button