ഫോഗട്ടിന് വെള്ളിയെങ്കിലും ലഭിക്കുമോ..അയോഗ്യതക്കെതിരെ വിനേഷ് നൽകിയ അപ്പീലിൽ വിധി ഇന്ന്…

ഒളിംപിക്സിൽ അയോഗ്യയാക്കിയ സംഭവത്തിൽ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതി ഇന്ന് വിധി പറയും., വെള്ളി മെഡലെങ്കിലും തനിക്ക് നൽകണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് കോടതി വിധി പറയുക.വിധി അനുകൂലമായാൽ ഫൈനിലിൽ പരാജയപ്പെടുന്ന താരത്തിനൊപ്പം ഫോഗട്ടിനും വെള്ളി മെഡൽ പങ്കിടാനാകും.

അതേസമയം ദേശീയ ഗുസ്തി ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്‍റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കാണ് സംഭവിച്ചതെന്നാണ് എ എ പി ആരോപിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാകും ദേശീയ ഗുസ്തി ഫെഡറേഷൻ മുന്നോട്ടുപോകുക.

Related Articles

Back to top button