എആര്‍ ക്യാംപില്‍ എസ്‌ഐമാര്‍ തമ്മില്‍ കൈയാങ്കളി..ഷര്‍ട്ട് വലിച്ചുകീറി….

നന്ദാവനം എആര്‍ ക്യാംപില്‍ പരസ്യമായി എസ്‌ഐമാര്‍ തമ്മില്‍ കൈയാങ്കളി. . ഷര്‍ട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. നിരവധി പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്‌ഐമാരുടെ ഏറ്റുമുട്ടല്‍. എആര്‍ ക്യാംപിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാള്‍ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാള്‍ മുന്‍ ഭാരവാഹിയുമാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.ഇരുവരെയും കമന്‍ഡാന്റ് വിളിച്ചുവരുത്തി അന്വേഷണം നടത്തി. കൈയാങ്കളിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എആര്‍ ക്യാംപ് അധികൃതര്‍ അറിയിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുണ്ടായിരുന്നതായി ക്യാംപിലെ പൊലീസുകാര്‍ പറയുന്നു. ബാരക്കിലിരുന്ന് മദ്യപിച്ചതിനും മെസ്സില്‍ ഭക്ഷണത്തിന് പണം നല്‍കാത്തതിനും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇതിലൊരാളെ ഡ്യൂട്ടിയിടുന്ന ചുമതലയില്‍ നിന്ന് നാലുമാസം മുമ്പ് കമ്മിഷണര്‍ മാറ്റിനിറുത്തിയിരുന്നു.

Related Articles

Back to top button