കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു..പോസ്റ്റ് ഒടിഞ്ഞ് വീണു..യാത്രക്കാർക്ക് പരുക്ക്…
കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയിലിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. മുത്തപ്പൻപുഴ റോഡിലെ നടുക്കണ്ടത്തിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.. മലപ്പുറം സ്വദേശികളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ഇലക്ട്രിക്ക് പോസ്റ്റ് അപകടത്തിൽ പൂർണമായും തകർന്നു. ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.